അടുത്തയിടയ്ക്ക് ഒരാഴ്ച ജപ്പാന്‍ വരെ പോകേണ്ടിവന്നു..!
അവിടെ ചെന്നപ്പോളല്ലേ അറിഞ്ഞത്, നമ്മടെ വക്കാരിമഷ്ടായ്ക്ക് ഒരു ചേട്ടന്‍ ഉണ്ടെന്ന്..
അദ്ദേഹം, ജപ്പനില്‍ വളരെ പ്രശസ്തനുമാണ്‍്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്‍് അവര്‍ ഇദ്ദേഹത്തിന്റെ പേരു പറയും..
“ വക്കാരിമസ്താ”...
ഈ മസ്താന്‍ ആണ് ഇഷ്ടാന്റെ ചേട്ടന്‍.!
അതോ ഇനി അവര്‍ “വക്കാരി” മസ്റ്റാണെന്നൊ മറ്റൊ ആണോ പറഞ്ഞേ..? അപ്പോ അവര്‍ വക്കാരി ജപ്പാനിന്ന് പോന്നെന്ന് അറിഞ്ഞില്ലേ..? അതെങ്ങനാ ? അത് മലയാളത്തിലല്ലേ !
അപ്പോ പറഞ്ഞ് വന്നത്, ഒരു പ്രധാന കാര്യം പറയാനാണ്‍്... എന്താന്ന് വെച്ചാല്‍...
“വളരെ നന്ദി”
അത്രേ ഉള്ളോ..?
ആഹ..! അത്ര ഉള്ളെങ്കിലെന്താ..? ഒരു ബോര്‍ഡ് നിറയെ എഴുതിവെക്കാനുണ്ടല്ലോ..?
